Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invest

കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യ്ക്ക് മാ​രി​ടെ​ക്കി​ൽ ഓ​ഹ​രി നി​ക്ഷേ​പം

കൊ​​​​ച്ചി: കൊ​​​​ച്ചി ക​​​​പ്പ​​​​ൽ​​​​ശാ​​​​ല (സി​​​​എ​​​​സ്എ​​​​ൽ) സ്റ്റാ​​​​ർ​​​​ട്ട​​​​പ് സം​​​​രം​​​​ഭ​​​​മാ​​​​യ ഉ​​​​ഷ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മാ​​​​രി​​​​ടെ​​​​ക് ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് മാ​​​​രി​​​​ടൈം പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ‌ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി മൂ​​​​ല​​​​ധ​​​​ന നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.

സ​​​​മു​​​​ദ്ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ച് ലോ​​​​ജി​​​​സ്റ്റി​​​​ക്സ്-​​​​പോ​​​​ർ​​​​ട്ട് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഡെ​​​​റാ​​​​ഡൂ​​​​ൺ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഡീ​​​​പ് ടെ​​​​ക് സ്റ്റാ​​​​ർ​​​​ട്ട​​​​പ്പാ​​​​യ മാ​​​​രി​​​​ടെ​​​​ക് വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് മാ​​​​രി​​​​ടൈം എ​​​​ക്സ്ചേ​​​​ഞ്ച് (ഐ​​​​എം​​​​ഇ) എ​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ പ്ലാ​​​​റ്റ്ഫോം.

രാ​​​ജ്യ​​​ത്തെ സ​​​​മു​​​​ദ്ര​​​​വ്യാ​​​​പാ​​​​ര-​​​​ലോ​​​​ജി​​​​സ്റ്റി​​​​ക്സ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ഡി​​​​ജി​​​​റ്റൈ​​​​സേ​​​​ഷ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഐ​​​​എം​​​​ഇ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി രാ​​​ജ്യ​​​ത്തെ സ​​​​മു​​​​ദ്ര​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്ന പു​​​​തു​​​​ത​​​​ല​​​​മു​​​​റ സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ഉ​​​​ഷ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

സ​​​​മു​​​​ദ്ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​വി​​​​ധ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്ക് പി​​​​ന്തു​​​​ണ​​​​യും നി​​​​ക്ഷേ​​​​പ​​​​വും ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ച്ചി ക​​​​പ്പ​​​​ൽ​​​​ശാ​​​​ല 50 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കോ​​​​ർ​​​​പ​​​​സ് ഫ​​​​ണ്ട് നീ​​​​ക്കി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up